NEWS
താലപ്പൊലി ഘോഷയാത്ര സ്വീകരണം നല്കി
24/04/2026 08:09 PM IST
nila

ആലാക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് പൂമല കാളീശ്വരികാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രക്ക് അയ്യപ്പ സേവാ സംഘം ആലാ യൂണിറ്റ് വക ഉമ്മാത്തിൽ മഹാദേവ ക്ഷേത്ര സന്നിധിയിൽ വച്ച് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു, താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവന്‍നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താലൂക്ക് സെക്രട്ടറി ഷാജിവേഴപ്പറമ്പിൽ,സംസ്ഥാന ഭാരവാഹികളായ അഡ്വ. കെ.സന്തോഷ് കുമാർ,ഗണേഷ് പുലിയൂർ, കെ. ബി
യശോധരൻ പാണ്ടനാട്, ,അമ്പി തിട്ടമേൽ മുരുകൻ,പ്രവീൺ.എം.കെ,ബിൻസി പൊടിയൻ,എം.കെ.ഭാസ്കരൻ,അജിത്ത് ഉമ്മാത്തിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










